Friday, 17 October 2025

അത്രയും പ്രിയപ്പെട്ടവനായിരുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ

തമ്മിൽ കണ്ടിട്ടില്ല, ഒരേനാട്ടിലുണ്ടായിട്ടും!

അതിനു മുൻപ് ഏതോ ഒരു ഭൂതകാലത്തിൽ 

എല്ലാ ദിനവും കണ്ടുമുട്ടാറുള്ളവരായിരുന്നു.

ഒരുമിച്ച് വർത്താനം പറയുക, തർക്കിക്കുക,

ഭക്ഷണം പങ്കിടുക, അങ്ങനെ...


ഒരു സമരത്തെ പിന്തുണച്ചുകൊണ്ട്

അതിനും മുൻപ് ഏതോ ഒരു ഭൂതകാലത്തിലെ

ഒരു പ്രസിദ്ധീകരണം നടത്തിയ കൂട്ടായ്മയുടെ

ഓർമ്മച്ചിത്രത്തിൽ അയാളുണ്ട്.



വിറകുകൊള്ളിപോലുള്ള ഈ വർഷങ്ങളിൽ

(ഏതോ ശാപക്കുത്തേറ്റ് അയിത്തപ്പെട്ടുപോയതിനാൽ)

ഒരുമിച്ച് ഭക്ഷണം പങ്കിട്ടിരുന്ന, 

നിരവധി ഹൃദയസുഹൃത്തുക്കൾ

ഇതാ, ഇതാ, ഇതാ

പോയ്ക്കൊണ്ടിരിക്കുന്നു.


രുചിരഹിതവർഷമൗനങ്ങളിൽ

അവർക്കൊപ്പം ഇല്ലാതെ,

വിറകുകൊള്ളിപോലുള്ള വർഷങ്ങളുടെ

പുകയുന്ന ഓരത്ത്...



0 അഭിപ്രായ(ങ്ങള്‍):