നമ്മൾ പട്ടം പറത്താൻ തെരഞ്ഞെടുക്കാനൊരുങ്ങിനിന്ന കുന്നിൻ പുറങ്ങൾ (ഇപ്പൊഴും അവയുണ്ടാവണം, യന്ത്രങ്ങൾ അതു ചെയ്തില്ലെങ്കിൽ) കാറ്റുകാലവും കടന്ന് ഒറ്റയായലയുന്നുണ്ടെങ്കിൽ, ഇനിയാരു പറത്തും പട്ടങ്ങളെ?
വിരലുകൾക്കിടയിലൂടെ അഴഞ്ഞൂർന്നുകൊണ്ടിരിക്കേണ്ട ചരട്, പക്ഷിച്ചിറകിനും കാറ്റിനും മധ്യേ പെട്ടെന്നു കരണം മറിഞ്ഞും, പെട്ടെന്നു പെട്ടെന്ന് ഉയർന്നും, (അങ്ങനെയത്രേ ഭൂമിയുടെ വിരൽത്തുമ്പിന്റെ വിദ്യുത്സ്പന്ദനം ചരടോർമ്മയായി കാറ്റിനെ താണ്ടി പട്ടത്തിന്റെ സ്വപ്നരോമകൂപങ്ങളെ...)
ചരട് 'മറവി'യുടെ അടയാളമെങ്കിൽ മറവികൾ തമ്മിലുള്ള വിനിമയരഹിതമായ അസ്പൃശ്യതയുടെ വെയിലിറക്കങ്ങളല്ലേ, ഓരോ കുന്നിൻ ചുവട്ടിലും
അങ്ങനെയെങ്കിൽ
മറവി
മാത്രമല്ലേ
മറുപടി!
ഉടനീളം,
ഉടനീളം!!!
ഓർമ്മ
എ
എന്താണ്?
0 അഭിപ്രായ(ങ്ങള്‍):
Post a Comment