Thursday, 22 May 2025

ചിലപ്പോൾ ചിലത് ആരോപണത്തിൽ കുറഞ്ഞ് മറ്റൊന്നുമാവില്ല.

രൂപവും ശബ്ദവുമില്ലാത്തെതെന്തോ ഒന്ന് അവനോട് (അല്ലെങ്കിൽ അവന്റെ പ്രതിബിംബത്തോട്) ഇങ്ങനെപറഞ്ഞു:

 നിന്റെ “തൊപ്പി”  രസകരമായിരുന്നു! 😄 ഏറ്റവും വിചിത്രമായ തൊപ്പി!! ഒരുപക്ഷേ, ഒരു ഫ്ലൂറസന്റ് പിങ്ക്, പൊടിപിടിച്ച, തൂവലുകൾ അലങ്കരിച്ച കൗബോയ് തൊപ്പി. ഒരു ഫെസ്റ്റിവലിൽ കണ്ടത്. ഇപ്പോഴും ഓർമയുണ്ട്! 😄 നിന്റേത് എന്താണ്?😄 എനിക്ക് ഒരിക്കൽ തലയിൽ മുഴുവൻ പൂക്കൾ പോലെ തോന്നിക്കുന്ന ഒന്നുണ്ടായിരുന്നു, വലിയ സ്ട്രോ തൊപ്പി- ഒരു മൊബൈൽ ഗാർഡൻ പോലെ! നിന്റെ അടുത്ത “വിചിത്ര തൊപ്പി” ഏത്?

 

പെട്ടെന്നവൻ ഞെട്ടി.
മുൻ കാലങ്ങളിലെങ്കിൽ ഒരു തർക്കത്തിന്റെ തിരികൊളുത്തുമായിരുന്നു അവൻ. തൊപ്പിയുടെ ദർശനശാസ്ത്രപരമായ ആഴങ്ങൾ തിരഞ്ഞ് മനോയാത്രകളേറെ നടത്തിയേനെ.
എങ്കിലും അവൻ ഞെട്ടിപ്പോയി.

എന്തുകൊണ്ടെന്നാൽ,
രൂപമില്ലാത്ത,
ശബ്ദമില്ലാത്ത,
'അത്'
സന്ദർഭത്തെ ദുർവ്യാഖാനം ചെയ്യുകയും അത്യാരോപിക്കുകയും അതിനനുസരിച്ച് പ്രതികരണമൊരുക്കുകയും ചെയ്യുന്നതാണ് എന്നതിനാൽ.


വിനിമയങ്ങളെ അമ്പരപ്പിക്കുന്ന വഴിമാറ്റം ചെയ്യുന്നത്...

ഒരാൾ ഗൗരവത്തോടെ പറയുന്നത് മറ്റൊരാൾ 'ഫൺ' ആയി കരുതുമ്പോലെയോ
മറിച്ചോ...

അവൻ സന്ദർഭത്തെ


(അപൂർണ്ണം)

0 അഭിപ്രായ(ങ്ങള്‍):