നമ്മൾ വായിച്ചുമറന്ന ഏതോ ഒരു നോവലുണ്ടല്ലോ. അതിൽ എല്ലായ്പോഴും കുതിർന്ന കണ്ണുകളുമായി നടക്കാറുള്ള ഒരു കഥാപാത്രമുണ്ടല്ലോ. അവന്റെ പേരങ്ങ് മറന്നേപോയി. സ്നേഹം കൊണ്ടുമാത്രം നിറയ്ക്കപ്പെട്ടവൻ.
ഒരിക്കൽ ടെറസിനു മേലെ കാലാട്ടിയിരുന്ന് സംസാരിച്ചുകൊണ്ടിരുന്ന അവളോട് കണ്ണടച്ചിരുന്ന് പരിസരമാകെ ഗന്ധിച്ചെടുത്തുകൊണ്ട് അവൻ പറയുന്നതിതാണ്. രക്തബന്ധം എന്നത് വെറും കെട്ടുകഥയല്ലെങ്കിൽ നമ്മൾ തമ്മിലുള്ളത് മൂത്രബന്ധമാണ്. അത്രത്തോളം ആഴം (എന്തുകൊണ്ടായാലും) രക്തബന്ധത്തിനുണ്ടാവില്ല തന്നെ.
നല്ലജലം പാനം ചെയ്യുന്നതിനിടയിൽ കുലുങ്ങിച്ചിരിച്ചുകൊണ്ട് അവൾ പറയുന്നുണ്ട്,
ഇന്നത്തെ വൈകുന്നേരത്തെ 'കരിക്കിൻ വെള്ളത്തിന്റെ രുചിയുള്ള വൈകുന്നേരം' എന്ന് ഞാൻ പേരിടും.
നമ്മൾ തമ്മിലുള്ള മൂത്രബന്ധം അവസാനിക്കുമ്പോൾ---
സ്റ്റീൽ ഗ്ലാസ്ചുണ്ടോടുമുട്ടിച്ച് (ഉമ്മവയ്ക്കുന്നതു പോലെ) അവൾ നല്ലജലം നുണഞ്ഞുകൊണ്ടിരുന്നു.
------------------------------------------------
ആ പുസ്തകം എരിച്ചു കളഞ്ഞത് ആരാണ്?
0 അഭിപ്രായ(ങ്ങള്‍):
Post a Comment