Wednesday, 30 October 2024

 ഒഴുക്കിൽ ഒരു പൂവ്
------------------------

യാദൃച്ഛികത എന്ന വാക്കു പോലെ തികച്ചും യാദൃച്ഛികമായിരിക്കും ചില കാര്യങ്ങൾ.
ഒരു ദിവസം വൈകുന്നേരം ഒരു വിദ്യാലയമുറ്റത്തു നിൽക്കുമ്പോൾ തികച്ചും അപ്രതീക്ഷിതമായി
ഒരാൾ അതുവഴി നടന്നു വന്നു. ഒരിളം തെന്നൽ പോലെ. പെട്ടെന്ന് ഓടിച്ചെല്ലാൻ
തോന്നിക്കുന്ന അലസഭാവത്തോടെ.



അടുത്തെത്തി സംസാരിക്കുമ്പോൾ ആ പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ക്ലാസ്മുറി ചൂണ്ടി അയാൾ പറഞ്ഞു, അതായിരുന്നു എന്റെ പത്താം ക്ലാസ്. പത്ത് ഡി. ഈ വഴി പോയപ്പോൾ ഒന്നു കണ്ടേക്കാമെന്നു കരുതി. നിങ്ങളെ കണ്ടത് മറ്റൊരു യാദൃച്ഛികത. ഇന്നത്തെ ദിവസത്തിനും ഒരു യാദൃച്ഛികതയുണ്ട്. ഓർക്കാൻ എളുപ്പമാണ്. 24.10.24

അതു പറഞ്ഞ് അയാൾ പൊട്ടിച്ചിരിച്ചു.

ആ സ്കൂളിലെ ഒരു അധ്യാപകൻ അന്നേരം വന്നുചേർന്നു.

അതേ പൊട്ടിച്ചിരിയോടെ അയാൾ പറഞ്ഞു: ഈ പള്ളിക്കൂടത്തിലെ ആദ്യ ബാച്ചിലെ ഒരാളാണ് ഞാൻ. പെൺപള്ളിക്കൂടത്തിനടുത്തുള്ളസ്കൂളിൽ നിന്ന് ഞങ്ങൾ ജാഥയായി വന്നത് ഓർമയുണ്ട്. ഞാൻ പഠിച്ച കൊല്ലം എസ്.എസ്.എൽ.സിക്ക് ഒരൊറ്റ ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. വീണ്ടും പൊട്ടിച്ചിരി. അയാൾ ചിരിക്കുള്ളിലൂടെപറഞ്ഞു: അത് എനിക്കായിരുന്നു. പഞ്ചായത്ത് അനുമോദിക്കുകയൊക്കെ ചെയ്തു. ശ്വാസം അയച്ച് അയാൾ പറഞ്ഞു, അന്നു ഞാൻ കുട്ടിയായിരുന്നു..

മുറ്റത്തെ ഇലഞ്ഞിമരത്തൈ ചൂണ്ടി പറഞ്ഞു:

രവിയും പാർവതിയും നട്ടത്.

'ആണോ'

കൗതുകത്തോടെ ചെടിക്കരികിലേക്ക് അയാൾ നീങ്ങി.

****
കുറെക്കാലങ്ങൾക്കു മുമ്പ് ഞങ്ങൾ യാത്രപോകാറുണ്ടായിരുന്നത് ഞാനോർത്തു. തവോയെക്കുറിച്ചൊക്കെ ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു.

ഞങ്ങൾ പരസ്പരം കാണാതെയായ ഇത്രേം വർഷങ്ങളിൽ തവോ എന്തു ചെയ്യുകയായിരിക്കും?

0 അഭിപ്രായ(ങ്ങള്‍):