പുഴയെന്നു വിളിക്കരുത്
വരണ്ടു പോയതിന് കരയില്ല.
ഇല്ലാത്ത കരയെ നിങ്ങൾ
നീർദലങ്ങളുടെ മുറിവുകളെ നിങ്ങൾ
നോക്കി (അ)വിശുദ്ധമാക്കരുത്
കൈതകൾക്കിടയിലെ ആമക്കുഞ്ഞുങ്ങൾ
മരണപ്പെട്ടതെങ്ങനെയെന്ന് ആലോചിക്കരുത്
തീരവടിവുകളിലെ റിസോർട്ടുകളിൽ ആർപ്പിടാനും
തീട്ടമൊഴുക്കാകാനും
നിങ്ങൾ തിരഞ്ഞെടുത്ത
ഒഴുക്കിന്റെ ഓർമയെ
പുഴ പഠനങ്ങൾക്കു നേടിയെടുത്ത
ബിരുദപത്രങ്ങൾ കൊണ്ട് മറയ്ക്കുക.
പുഴയെ കൊന്നൊടുക്കിയ വിരലുകളിൽ
രക്തവും ഹാരവും ഒളിപ്പിച്ചത്
ആരെയും
കാട്ടരുത്.
ബുദ്ധന്റെ
ക/ത്തി/പ്പോ/യ
വസ്ത്രത്തെ
നിങ്ങൾ
പു/ഴ/യെ/ന്നു
വിളിക്കരുത്
0 അഭിപ്രായ(ങ്ങള്‍):
Post a Comment