കാട്ടുപാത
പാദങ്ങളിൽ
മുഖം നോക്കുന്നു
"പൂഴിയും
കാരമുൾ മുറിവും
തുടച്ചുനീക്കൂ"
നഗരപാതയിലലയുന്നു
പാദങ്ങൾ
മലർന്ന പാത
സൂര്യനിൽ നോക്കുന്നു;
പാദങ്ങളിൽ
മുഖം കാണുന്നു
"അയ്യയ്യേ, ഞാനിത്ര
കരിങ്കറുപ്പോ?"
തീനാവാൽ
നക്കിയുരുക്കുന്നു
(ii)
നിന്നെ
കാത്തുനിൽക്കുന്നു
കുപ്പകൾ, കുപ്പി-
ക്കഷ്ണങ്ങൾ, സിറിഞ്ചുകൾ,
വലിച്ചെറിഞ്ഞവയൊക്കെയും
പച്ചത്തുപ്പലും പട്ടിത്തീട്ടവും
നാറുന്നു, നാറുന്നു
മനുഷ്യനേത്രങ്ങൾ
അവമതിയാൽ
നോക്കുന്നു, നോക്കുന്നു
പാദമഴിച്ചു കടക്കേണ്ട
പടികൾ
വിലക്കുന്നു, വിലക്കുന്നു
(iii)
കാൽപ്പെരുമാറ്റങ്ങൾ
വറ്റിച്ച നദിയിലെ
മീൻ പരലിന്റെ
അവസാനശ്വാസം
തേഞ്ഞ പാദങ്ങളോർത്തു
തേങ്ങുന്നു, തേടുന്നു,
കാരമുൾ മുറിവിന്റെ
കണ്ണാടിക്കവിളിൽ
തൊടാനായുന്നു, അഴിയുന്നു.
(ആശയാനുവാദം)
0 അഭിപ്രായ(ങ്ങള്‍):
Post a Comment