വിസ്പർ,
രക്തരൂക്ഷമായ ഓർമ്മയിൽ
നീ.
അടിവയറ്റിലെ ആന്തലുകൾ
ഉൾപ്പിടയൽ
കണ്ണീരുപുരണ്ട രാത്രി
തൊണ്ടയിൽ മുട്ടിത്തിരിയണ
ഓക്കാനം
അടക്കിപ്പിടിച്ച നിലവിളി
അരക്ഷിതവേളകളിൽ
ഒപ്പം നീ.
(Heart emoticon)
എത്ര സ്വകാര്യമായി
സൂക്ഷിച്ചു നിന്നെ ഞാൻ!!!
അതിലേറെ രഹസ്യമായി
ഉപേക്ഷിച്ചതും ഞാൻ തന്നെ!
(Surprised emoticon)
തെരുവിൽ
വെയിലേറ്റു പൊള്ളി
മഴയിൽ കുതിർന്നു പനിച്ച്
ഇരുളിന്റെ ഏകാന്തതയിൽ വിറ യ്ക്കണ
നിന്റെ അരക്ഷിതമറിയുമ്പോൾ
അറപ്പെന്നിലുറയുന്നു.
(Angry emoticon)
നാം തമ്മിലെ രക്തബന്ധം
വെറുപ്പുകൊണ്ടറുക്കുന്നു ഞാൻ.
(Irritate emoticon)
വിസ്പർ,
നിന്റെ നെഞ്ചിൽ
പട്ടി പെടുക്കണത്
സ്വപ്നത്തിൽ കണ്ടാൽ
പൊട്ടിച്ചിരിക്കും ഞാൻ!
(Laugh emoticon)
പുറത്താക്കിയ മാലിന്യം
അടുത്തേക്ക് വരരുതേയെന്ന
പ്രാർത്ഥനയോടെ...
വിസ്പർ,
നിനക്കീ തിരുവാഴ്ത്ത്.
:)
(smiley)
2 അഭിപ്രായ(ങ്ങള്‍):
വല്ലാത്ത മന്ത്രണം തന്നെ .....
വാഴ്ത്ത് പാട്ട് ഗംഭീരം ..
ഒരു വല്ലാത്ത വാഴ്ത്തായി പോയി....!!!
Post a Comment