കണ്ണീരും വിയർപ്പും
രക്തവും ത്യാഗവും നനച്ച
നിന്റെ പ്രണയമെങ്കിൽ
ഈ വെള്ളിനാണയങ്ങളാണേ
സത്യം,
നിന്റെ പേരിൽ ഞാൻ
റെഡിമേഡ് ഷോപ്പ് തുടങ്ങും
പുതുഗന്ധമുള്ള
വർണ്ണക്കുപ്പായങ്ങൾ
മാറി, മാറിമാറി
മാറിമാറിയണിഞ്ഞ്
നിന്നെ ഞാൻ.. ഹഹ...
***
ചവയ്ക്കുമ്പോൾ
പല്ലിൽത്തട്ടുന്നത് നിന്റെ ഇറച്ചി
ഓർക്കുമ്പോൾ
നാവിൽ പുളിക്കുന്നത് നിന്റെ ചോര
ഹഹഹ്
#ഈസ്റ്റർ കുറിപ്പുകൾ
1 അഭിപ്രായ(ങ്ങള്‍):
എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു
Post a Comment