Thursday, 12 May 2016

കൈകഴുകൽ

വെട്ടിയൊതുക്കിയ നഖങ്ങൾ നോക്കൂ
മൈലാഞ്ചി പുരളാത്ത വിരലുകൾ നോക്കൂ
'പീലാത്തോസ്' എന്നു പിറുപിറുക്കുന്ന
വിരൽത്തുമ്പുകൾ കാണൂ

ഓർക്കാറില്ലൊരിക്കലുമവനെക്കുറി,ച്ചെങ്കിലും
വിരൽത്തുമ്പിലൊട്ടുന്നു ഘനജലം പുരണ്ട കനം

ഉരച്ചുരച്ചുരച്ചു മടുത്തു

മാറുന്നില്ല, നാറുന്ന ചോരക്കറ.

#ഈസ്റ്റർ കുറിപ്പുകൾ

0 അഭിപ്രായ(ങ്ങള്‍):