Saturday, 13 June 2026

ഏക്കങ്ങളും ഏങ്ങലുകളും നിറഞ്ഞ അരുവിക്കരികിലെ ഒറ്റപ്പെട്ടതും അടഞ്ഞുകിടക്കുന്നതുമായ ഒറ്റമുറിവീട്. ചുമരിലെ നിഴലനക്കം പോലുമില്ലാതെ ഒറ്റപ്പെട്ടുപോയ നിങ്ങൾ അതു മാത്രമാണെന്ന സൂചികുത്തുമ്പോലുള്ള, ദ്രവിച്ച ഓർമ്മയ്ക്കിടയിൽ ഉറക്കത്തിനെന്തു പ്രസക്തി?

***

ഇമകളിൽ കടിച്ചുറച്ചൊരുറുമ്പിന്റെ നീറ്റൽ കൃഷ്ണമണിയിണകളിൽ പടരുന്നു.


കുട്ടിക്കാലൊത്തൊരു പറങ്കിമാവിന്റെ ഉച്ചിറാണിക്കൊമ്പിലിരുന്നു പറങ്കിമാമ്പഴം പറിക്കവേ, കടിച്ചുപറിച്ച നീറിന്റെ നീറ്റലിന്റെ ഉണങ്ങാത്ത ശൗര്യത്തിന്റെ ആവർത്തനം പോലെ  അത്...




കണ്ണിലുറുമ്പുപോലെപ്പൊഴുമെപ്പൊഴുമെപ്പോഴും നീയല്ലോ!!









പഴയൊരു സഞ്ചിയിൽ വെറുതെ കയ്യിടുന്നു. മിഴികൾ തുളുമ്പുന്നില്ലെങ്കിലും ഒന്നുമൊന്നും വായിക്കാനാവുന്നില്ലല്ലോ...


0 അഭിപ്രായ(ങ്ങള്‍):