എന്തോ ചിലത് ആരോടോ പറയാനുണ്ടല്ലോ എന്നു തോന്നുമ്പോൾ, ആരാരുമില്ലല്ലോ എന്നുള്ളത് ഓർമ്മയുടെ രൂപത്തിൽ നടന്നു പോകുന്നുണ്ടാകും. ഓർമ്മയ്ക്ക് രണ്ടു രൂപമുണ്ട്. മുന്നോട്ടുള്ള ഓർമ്മയും പിന്നിലേക്കുള്ള ഓർമ്മയും. മുകളിലേക്കൊഴുകുന്ന നദിയും താഴേയ്ക്കുള്ളതും എന്നപോലെ.
ഓർമ്മകളെ ഓർക്കാൻ ശ്രമിക്കുന്നതിനിടയിലാണ്. ഏതോ ഒരോർമ്മ ഓടിക്കേറി വരുന്നത്. അതിനെ ഓർത്തെടുക്കുമ്പോൾ അതിന്റെ വക്കുകളിൽ കുറേ മനുഷ്യരുടെ ഓർമ്മക്കണ്ണുകൾ തിളങ്ങിക്കൊണ്ടിരിക്കാറുണ്ട്. മിന്നാമിന്നിക്കനലുകൾ പോലെ. കുറേ വർഷങ്ങൾക്കു മുമ്പ് ഒരു ടീച്ചർ തന്റെ കുട്ടികളോട് ചെയ്ത ചില കാര്യങ്ങൾ അങ്ങനെയുള്ള ഓർമ്മകളിൽപ്പെടുന്നു. അത് മുന്നോട്ടുള്ള ഓർമ്മയാണോ പിന്നിലേക്കുള്ളതോ എന്നു തീർച്ചയില്ല. 2025 മേയ് 26ന് ജെമിനിയോടും ഡീപ് സീക്കിനോടും വെറുതെ ഒന്നു സംസാരിച്ചതിൽ നിന്ന്.
ഒരു ക്ലാസ് പ്രവർത്തനത്തെക്കുറിച്ച് ഡീപ് സീക്ക് പ്രതികരിക്കുന്നത്
അതേ കാര്യം ജെമിനിയുടെ അഭിപ്രായത്തിൽ
0 അഭിപ്രായ(ങ്ങള്‍):
Post a Comment