സംഘികളും
പുരാതന കലാസാഹിത്യ സംഘികളും
പള്ളിഭൂമി കയ്യേറി മന്ദിർ. എതിർക്കാൻ എതിർപുറത്തേറെപ്പേർ. വാഴ്ത്താൻ സംഘികൾ. പള്ളിക്കൂടഭൂമി കയ്യേറി മറപ്പുര. ഒരു നാണയത്തിന്റെ ഇരുപുറമല്ല. ഒരേപുറം.
**
രാഷ്ട്രമാകിലും വ്യക്തിയാകിലും ഉണ്ടായിരുന്നതിനെ കുഴിച്ചുമൂടി അട്ടഹാസത്തിന്റെ നവചരിത്രമെഴുതുവോർ. ഉണ്ടായിരുന്നതിനെ മുച്ചൂടും മുടിച്ചാണ് അവറ്റയുടെ ആഹ്ലാദത്തിന്റെ ഓരോ ഞൊടിയും-
***
ചവിട്ടിത്താഴ്ത്തപ്പെട്ട ഭൂമിക്കുള്ളിൽ മിടിക്കാതൊരു ഹൃദയം...

0 അഭിപ്രായ(ങ്ങള്‍):
Post a Comment