എഴുതപ്പെടാത്ത
ഏതോ കഥയിലെ കഥാപാത്രമാണ്
അയാൾ.
വാർഡ്റോബ്
എന്നോ മറ്റോ പേരുള്ള റെഡിമെയ്ഡ്
ഷോപ്പിലെ എടുത്തുകൊടുപ്പുകാരൻ.
നല്ല
തിരക്കുള്ള,
വൈകുന്നേരത്തിനു
തൊട്ടുമുമ്പുള്ള,
ഒരുദിവസം.
തിരക്കിനിടയിൽ
മുഖം പാതിമറച്ച ഒരു സ്ത്രീയുടെ
പാർശ്വരൂപം അവന്റെ കണ്ണിൽപ്പെടുന്നു.
അവനൊരു
സൂക്കേടുണ്ട്.
കസ്റ്റമറുടെ
മനസ്സുവായിക്കൽ.
ആ
സ്ത്രീ വാങ്ങാൻ പോകുന്ന ഇനങ്ങൾ
പെട്ടെന്നവൻ ഊഹിച്ചെടുക്കുന്നു.
അവൾ
കറങ്ങിത്തിരിഞ്ഞ് അവനരികിലെത്തുമ്പോൾ
ബിൽ സഹിതം പാക്കറ്റ് അവൻ
നീട്ടുന്നു.
അവൾ
തരിച്ചുനിന്നുപോകുന്നു.
എന്തുകൊണ്ടെന്നറിയില്ല,
അവന്
കുട്ടിക്കാലത്തെ ഒരു
കുസൃതിപ്പാട്ട് ഓർമയുണ്ടാകുന്നു.
'......ൽത്തൊട്ട്
സലാം'
എന്ന
ആ പാട്ടിന്റെ മീട്ടിൽ,
നാവ്
മേൽച്ചുണ്ടിലമർത്തി,
കണ്ണുകൾ
മെല്ലെയടച്ച് ഏതോ ഉൾപ്രേരണയോടെ
അവളുടെ ചെവിയിൽ അവൻ പറയുന്നു:
'നീല
നമസ്കാരം'.
അതിനുള്ളിൽ
അവൻ പിടിച്ചിട്ട പിടയ്ക്കുന്ന
പരിഹാസം മനസ്സിലാക്കാനാകാതെ
നന്ദി പറഞ്ഞ് ആ ഷോപ്പിൽ നിന്ന്
അവൾ മഹാനഗരത്തിന്റെ ചൂടിലേക്കിറങ്ങുന്നു.
ആഷാഡത്തിലെ
ആകാശം നനഞ്ഞൊട്ടിയ കുപ്പായം
പോലെ.
മലഞ്ചരിവിലെ
വലിയ മരത്തിനരികിലുള്ള
ഒറ്റപ്പെട്ട കുടിലിലേക്ക്
അവൾ നടക്കുന്നു.
വാർഡ്റോബിൽ നിന്നു വാങ്ങിയ
നീലനിറത്തിലുള്ള അടിയുടുപ്പുകൾ
ശ്രദ്ധാപൂർവം ധരിക്കുമ്പോൾ
അവളുടെ ചുണ്ടിൽ ഒരു ചിരി
പൊട്ടി.
മേൽക്കുപ്പായങ്ങളണിഞ്ഞ്,
ഇടങ്കൈയിൽ
ഒറ്റനോട്ടത്തിൽ കമണ്ഡലു
എന്നു തോന്നിപ്പിക്കുന്ന
തുകിൽസഞ്ചിയും വലങ്കൈയിൽ
വെള്ളനിറത്തിലുള്ള കുടയുമായി
അവൾ നടക്കുന്നു.
ഒറ്റമുറിക്കുടിലിന്റെ
വാതിൽ തള്ളിത്തുറന്ന് അവൾ
അമർത്തിച്ചിരിക്കുന്നു.
ഉള്ളിലെ
കയറ്റുകട്ടിലിൽ അയാളുണ്ട്. മേലാകെ
പൊടിമൂടി,
ഇമകളും
പുരികങ്ങളും മാത്രം
ചലിപ്പിക്കാനാവുന്ന ഒരാൾ.
അയാൾ
അവളെ ഒന്നു നോക്കി.
അവൾ
കമണ്ഡലുവും കുടയും ചുരുട്ടിപ്പിടിച്ച
കൈകൾ ഇടുപ്പിലമർത്തി അയാളെ
പരിഹസിച്ച് കുലുങ്ങിച്ചിരിച്ചു.
തിരുനെറ്റിയിലേക്ക്
കാർക്കിച്ചുതുപ്പി.
തിരിഞ്ഞുനടക്കും
മുമ്പ് അയാളുടെ ചെവിക്കുടയിൽ
പല്ലുഞെരിച്ചു പറഞ്ഞു:
നീലനമസ്കാരം!
അവളുടെ
ചെരിപ്പൊച്ചകൾ അകന്നുപോകുമ്പോൾ
ഓലക്കീറുകൾക്കിടയിലൂടെ അയാൾ
ആകാശം കാണുന്നു.
കണ്ണുകളിൽ
നനവൂറിയതിനാൽ,
എരിഞ്ഞുലയുന്ന നീലക്കുപ്പായം പോലത്തെ ആകാശത്തെ അയാൾക്ക് അധികനേരം
നോക്കാനാകുന്നില്ല.
ഇതൊരു
കഥയല്ലാത്തതിനാലും ചർച്ചചെയ്യുന്നത്
എഴുതപ്പെടാത്ത ഏതോ കഥയിലെ
ഏതോ കഥാപാത്രത്തെക്കുറിച്ചായതിനാലും
അയാളിലേക്കു വരാം.
ആ
സെയിൽസ്മാന് എന്തായി?
അയാളുടെ
കയ്യിൽ നിന്ന് ഒരു കമ്പിളിത്തൊപ്പിയോ
കയ്യുറയോ നിലത്തുവീണ്
അപ്രത്യക്ഷമായിരിക്കാം.
അത്
തപ്പുന്നതിനിടയിൽ വിഷം തീണ്ടിയ
നിലവിളി അയാളുടെ തൊണ്ടയിൽ
കുടുങ്ങിയതായിരിക്കാം.
വിരലുകളിൽ
എപ്പോഴെങ്കിലും ആ കയ്യുറ
അഥവാ തൊപ്പി ദംശിക്കപ്പെട്ടിരിക്കാം.
കഥയല്ലേ,
വെറും
കഥ.
കുറിപ്പ്:
മരിച്ചവരോ
ജീവിച്ചിരിക്കുന്നവരോ
ജീവച്ഛവങ്ങളോ ആയ ആരും ഈ
കുറിപ്പിൽ ഇല്ലെന്ന്
സാക്ഷ്യപ്പെടുത്തുന്നു
0 അഭിപ്രായ(ങ്ങള്‍):
Post a Comment