----------------------
നമുക്ക് തോന്നും ഇതെന്റെ മുറി; ഇതെന്റെ ജീവിതം.
അതിനാൽ ഒരാൾ മറ്റൊരാളെ മുറിയിൽ നിന്ന് ആട്ടിപ്പായിക്കുന്നു.
നിനക്കറിയുമോ,
ആട്ടിപ്പായിച്ചൊരാൾ മുറികളിലേക്കൊന്നും മടങ്ങിവരാറില്ലെന്ന്-.
എന്നാൽ ചിലതുണ്ട്.
ചെറിയ ചിലവ
അവയ്ക്ക് സത്യം എന്നുകൂടി ചില നേരങ്ങളിൽ പേരു വരാറുണ്ട്.അട്ടകൾ, മൂട്ടകൾ, പാറ്റകൾ, ഉറുമ്പുകൾ...
ആട്ടിപ്പായിക്കാനാവാത്തവ!
ഏതു മുറിയിലേക്കും അവ പാഞ്ഞെത്തും!
നാളെ കാലത്ത് ഞാൻ ഉണരാതിരുന്നുവെന്നു കരുതൂ
അവ ഓടിപ്പാഞ്ഞെത്തും!
ആട്ടിപ്പായിക്കലുകളുടെ അകലങ്ങളെ പൂർണ്ണമായും റദ്ദു ചെയ്ത്...
ഒറ്റയ്ക്കൊറ്റയ്ക്കോ വരിവരിയായോ.
ആദ്യമെത്തുന്നത് അവർ തന്നെയാവും,
നിശ്ചയം;
ഉ/റു/മ്പു/ക/ൾ!
..
0 അഭിപ്രായ(ങ്ങള്):
Post a Comment