Sunday, 16 April 2023

 നിശ്ശബ്ദതയുടെ താരയിൽ വാക്കിന്റെ മരണമുഖം

വാക്ക്. അടഞ്ഞുപോയ വാതിലിനു വെളിയിൽ കാത്തുനില്പുള്ള പരിചിതനായൊരപരിചിതനെപ്പോലെ. ചിതറിത്തെറിച്ച പൂങ്കുലപോലെ. അതിൽ ഓരോ പൂമണിയും തലച്ചോറിന്റെ ചെറു തരികൾ പോലെ. വാക്കു പോലെ.

സുദീർഘമായ സംഭാഷണങ്ങളുടെ ഉഷ്ണപ്രവാഹങ്ങളിൽ വാക്കുകളുടെ ആക്കം അലിഞ്ഞമരുമ്പോൾ

വാക്കുകളടഞ്ഞ അന്ധകാരമുറിയിൽ രോഗത്തിന്റെ വ്യസനതലങ്ങളെ തൊടാതെ പോകുന്ന കാറ്റുകളിൽ പുരണ്ട സൗരഭ്യത്തിന്റെ ശൂന്യതയിലമർന്ന സൂക്ഷ്മശോകങ്ങൾ...

ചുരുങ്ങിപ്പോയ അല്ലെങ്കിൽ കാലം ചുരുക്കിക്കെട്ടിയ ഒരു കുഞ്ഞു ലോകം മാത്രമായി മനുഷ്യർ മാറുമ്പോൾ

/അപൂർണ്ണം/

0 അഭിപ്രായ(ങ്ങള്‍):