Saturday, 9 August 2008

കിണറുണ്ടായി




സമര്‍പ്പണം




ക ല്ലാ റി ന്റെ ആ ഴ ങ്ങ ളി ല്‍ന ഷ്‌ട പ്പെ ട്ട ഒ രാ ള്‍ക്ക്‌.





യുവാവ്‌
ഒരിക്കല്‍ വനത്തിലേക്കുപോയി. നിബിഡമായ വനത്തിനുള്ളില്‍ അയാള്‍ ഒറ്റയ്‌ക്കായിരുന്നു. അയാളെത്തേടി രണ്ട്‌ ഹെലികോപ്‌റ്ററുകള്‍ ചുറ്റിയടിച്ചു. സ്വന്തം നിഴല്‍ ഇലകള്‍ക്കുമേല്‍ വീഴ്‌ത്തി അവ ആടിയുലഞ്ഞു. തുമ്പിക്കണ്ണുകള്‍ക്കുള്ളിലെ ബൈനോക്യുലര്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരുന്നു. അടിക്കാടിന്റെ കാഴ്‌ചാപടലങ്ങളില്‍ എത്തിപ്പിടിക്കാനാവാതെ ഒടുവില്‍ അവ പിന്‍വാങ്ങി.


യുവാവ്‌ പിന്നിട്ട പാതകളെപ്പറ്റിയോ മുന്നേറേണ്ട പാതകളെപ്പറ്റിയോ ചിന്തിച്ചതേയില്ല.


ഒരു വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്തെത്തിയപ്പോള്‍ അയാള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഉടനെ തന്നെ താഴ്‌ചയിലേക്ക്‌ എടുത്തു ചാടി.


ജലകുമിളകള്‍ക്കുമേല്‍, നനവറിയാതെ, അയാളുടെ പാദങ്ങള്‍ തൊട്ടുനിന്നു. മലര്‍ന്നു നോക്കിയ അയാള്‍ സൂര്യനെക്കണ്ടു. കാട്‌ ശിഖരങ്ങളൊതുക്കി സൂര്യനെ കാട്ടിക്കൊടുക്കുകയായിരുന്നു.


കുമിളകളുടെ പുളപ്പിലെ സൂര്യത്തിളക്കത്തില്‍ അയാള്‍ ഉലഞ്ഞുലഞ്ഞു നിന്നു.





സ്‌നേഹിതന്‍ ഇങ്ങനെ കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ എനിക്ക്‌ ഉറപ്പായിരുന്നു- അവന്‍ ആത്മഹത്യ ചെയ്യുമെന്ന്‌.

തീ പിടിച്ച ഒരു മനസാകണം ഇയാളുടേത്‌.

ഹ്രസ്വമായ ഒരു സന്ദര്‍ശനം. ഞങ്ങള്‍ ആദ്യമായി പരിചയപ്പെടുകയായിരുന്നു.

നീണ്ട വയലറ്റ്‌ പൂക്കള്‍ ഇറുന്നു വീഴുന്ന ഒരു മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്നു ഞങ്ങള്‍ .


ഒരിക്കല്‍ വനത്തിനുള്ളില്‍ വഴി തെറ്റിയലഞ്ഞതിനെക്കുറിച്ച്‌ അവന്‍ പറഞ്ഞു; വേനല്‍ക്കാലം വനത്തിനു നല്‍കുന്ന വിശേഷപ്പെട്ട ഗന്ധത്തിലൂടെ ചുറ്റിത്തിരിഞ്ഞതിനെ അനുസ്‌മരിച്ചു. അപ്പോള്‍ ഞാന്‍ അവനെ പിടികൂടി കഥയിലേക്കു തന്നെ നടത്തി..

ഞാന്‍ ചോദിച്ചു എന്തിനാണ്‌ യുവാവ്‌ കാട്ടിലേക്കു പോയത്‌?

അവന്‍ പറഞ്ഞു: പോയേ തീരൂ. അയാള്‍ക്ക്‌ - വേണമെങ്കില്‍ - മരണശയ്യയില്‍ മലര്‍ന്ന്‌ കിടന്ന്‌ വാര്‍ദ്ധക്യം സ്വയം വരിക്കാം. പൂന്തോട്ടത്തെ വനമായി സങ്കല്‍പ്പിക്കാം. പക്ഷേ, പ്രകൃതിയുടെ പൂന്തോപ്പിലേക്കു പോകാന്‍ അയാള്‍ തീരുമാനിച്ചു. അതിനാല്‍ ആ യാത്രയില്‍ അയാള്‍ മനസിലാക്കി. ഒരു യുവാവിന്‌ അത്ര പെട്ടെന്ന്‌ ആത്മഹത്യ ചെയ്യാനാവില്ലെന്ന്‌.

ഇത്രയും പറഞ്ഞ്‌ അവന്‍ ഏറ്റവും നിഷ്‌കളങ്കമായി ചിരിച്ചു. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും സുന്ദരമായ ചിരി അതായിരുന്നു.

അവനൊപ്പം ഒരു കപ്പു കാപ്പി പങ്കിടണമെന്നുണ്ടായിരുന്നു. പക്ഷേ, അതു നിയന്ത്രിച്ചു. ഒരുപക്ഷേ_ മരണത്തിലേക്ക്‌ നടന്നു പോയേക്കാവുന്ന ഒരാള്‍ ....


ഓര്‍മ്മയില്‍ കപ്പും സോസറും കാപ്പി നുണയുന്ന ചുണ്ടുകളുമായി അവനെ മലിനപ്പെടുത്താന്‍ മനസ്സനുവദിച്ചില്ല.



പിന്നീട്‌ പല തവണ സഞ്ചാരങ്ങള്‍ക്കിടയില്‍ പലയിടത്തും അവനെ തിരഞ്ഞു. എങ്ങും കണ്ടില്ല.


ചില നേരങ്ങളില്‍, ഞങ്ങള്‍ പിരിഞ്ഞ മരത്തണലില്‍ ചെന്ന്‌ ധ്യാനനിരതയായി നിന്നശേഷം ഞാന്‍ മടങ്ങിപ്പോന്നു. കപ്പും സോസറും ചുണ്ടുകളുമല്ലാതെ ഓര്‍മ്മയില്‍ അവന്‍ വിളങ്ങി നിന്നു.


ഒടുവില്‍ ക്രൂരമായ അഭാവത്തിനിടയില്‍ ഇങ്ങനെ ഒരു തോന്നല്‍
എന്നെ പിടികൂടി-- അവന്‍ തന്ന കഥ മുഴുമിപ്പിക്കണം. ആ കഥയില്‍ നിന്ന്‌ ഹെലികോപ്‌റ്ററുകളെ പെറുക്കി മാറ്റി ഇങ്ങനെ പൂരിപ്പിച്ചു:

ജലത്തിനു മേല്‍ നിന്ന യുവാവ്‌ സ്വയം തിരിച്ചറിഞ്ഞയുടന്‍ ജലമായിത്തീരാന്‍ ഇച്ഛിച്ചു. ജീവജലമെന്ന്‌ സ്വയം വിശേഷിപ്പിച്ച അയാള്‍ പുഴയിലൂടെ ഒഴുകി. കരയുടെ ഉപരിതലങ്ങളില്‍ പടര്‍ന്നു. ജലകവാടങ്ങള്‍ തുറന്ന്‌ വീട്ടുമുറ്റങ്ങളില്‍ തുടികൊട്ടി നിന്നു. ജനങ്ങള്‍ കിണറുകുത്തി അയാളെ വിമോചിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്‌തു. എല്ലായിടത്തും അയാള്‍ സല്‍ക്കരിക്കപ്പെട്ടു. നാഗരികത വളരുകയും ശീലങ്ങള്‍ മാറുകയും ചെയ്‌തു. കിണറുകള്‍ നികത്തപ്പെട്ടു. കുഴലുകള്‍ സിരാപടലം പോലെ ഭൂമിക്കടിയില്‍ വളര്‍ന്നുകൊണ്ടിരുന്നു. അയാള്‍ അതിനുള്ളിലൂടെ സഞ്ചരിച്ചു. ജലത്തിന്റെ ജാലകം തുറന്ന്‌ അയാള്‍ ജനങ്ങളെ കണ്ടുകൊണ്ടേയിരുന്നു.
പിന്നീടൊരിക്കല്‍ ധര്‍മപുരിക്കടുത്ത് വെടിയേറ്റു വീണ ഒരാള്‍ക്കും...

3 അഭിപ്രായ(ങ്ങള്‍):

ഗോപക്‌ യു ആര്‍ said...

good saili!!
good layout!!

but last lines reminded
khasaakkinte ithihaasam!!

santhosheditor said...

ee pathakam nee cheyyaruthayirunnu
enthina aathmahathyakale
prothsahippikkune
vendaayirunnu

അനില്‍ വേങ്കോട്‌ said...

നീറുന്ന നഷ്ടങൾ ...